ജി​ഷ്ണു പ്ര​ണോ​യി​യെ ക​രു​തി​ക്കൂ​ട്ടി കു​ടു​ക്കി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

jishnu

ജി​ഷ്ണു പ്ര​ണോ​യി​യെ ക​രു​തി​ക്കൂ​ട്ടി കു​ടു​ക്കി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
പാ​മ്പാ​ടി നെ​ഹ്റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജി​ഷ്ണു പ്ര​ണോ​യി​യെ കോ​പ്പി​യ​ടി​ച്ചു എന്ന് കാണിച്ചു ക​രു​തി​ക്കൂ​ട്ടി കു​ടു​ക്കി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പുറത്തു വന്നു. മാ​നേ​ജ്മെ​ന്‍റി​നെ വി​മ​ർ​ശി​ച്ചു എന്നതാണ് ജിഷ്ണുവിനോട് പ്ര​തി​കാ​ര​ ന​ട​പ​ടി എടുത്തത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിലാണ് ഇതു സംബന്ധിച്ചുള്ള തെളുവുകൾ നിർത്തിയിരിക്കുന്നത്. കോ​പ്പി​യ​ടി കേ​സി​ൽ ജി​ഷ്ണു​വി​നെ മ​ന​പൂ​ർ​വം വലിച്ചിഴക്കുകയായിരുന്നു. ഇതിനെ പ്രി​ൻ​സി​പ്പാ​ൽ എ​തി​ർ​ത്തി​രു​ന്നതായും റി​പ്പോ​ർ​ട്ടിൽ പരാമർശിക്കുന്നു.

ജി​ഷ്ണു പ​രീ​ക്ഷ​യ്ക്കി​രു​ന്ന ര​ണ്ടു ഹാ​ളി​ലും പ്ര​വീ​ൺ എ​ന്ന അ​ധ്യാ​പ​ക​നെ​യാ​ണ് ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​ത്. കോ​പ്പി​യ​ടി​യി​ൽ ജി​ഷ്ണു​വി​നെ കു​ടു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് പ്ര​വീ​ണി​നെ പ്രത്യേകമായി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​വീ​ൺ അ​ട​ക്ക​മു​ള്ള മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​ടു​പ്പ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ ജി​ഷ്ണു​വി​നെ വൈ​സ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യിട്ടാണ് മ​ർ​ദി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചെ​യ​ർ​മാ​ൻ പി.​കൃ​ഷ്ണ​ദാ​സ്സാണ് കോ​പ്പി​യ​ടി​ക്കേ​സി​ൽ‌ ജി​ഷ്ണു​വി​നെ കു​ടി​ക്കി​യ​തി​ന്‍റെ പിന്നിലെ മു​ഖ്യസൂ​ത്ര​ധാ​ര​ൻ.