Friday, March 29, 2024
Homeപ്രാദേശികംആറന്മുളയെ അടുത്തറിയാൻ കടലിനക്കരെ നിന്ന് അതിഥികൾ!

ആറന്മുളയെ അടുത്തറിയാൻ കടലിനക്കരെ നിന്ന് അതിഥികൾ!

ആറന്മുളയെ അടുത്തറിയാൻ കടലിനക്കരെ നിന്ന് അതിഥികൾ!

ആറന്മുള – മുരുകനും കുടുംബത്തിനും അപ്രതീക്ഷിതമായി രണ്ട് അതിഥികൾ ..
ആറന്മുള കണ്ണാടിയെ കുറിച്ചും, ആറന്മുളയുടെ പൈതൃകത്തെ കുറിച്ചുമൊക്കെ കേട്ടറിഞ്ഞു അങ്ങ് ഫ്രാൻസിൽ നിന്ന് എത്തിയതാണ് ആ അതിഥികൾ. ലിയോയും സെൽവുമാണ് കടലിനക്കരെ നിന്ന് വന്ന അതിഥികൾ
ആറന്മുള കണ്ണാടിയുടെ പൈതൃക പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന അവശേഷിക്കുന്ന അപൂർവ്വം കുടുംബാംഗങ്ങളിൽ ഒരാളായ മുരുകനിൽ നിന്ന് കണ്ണാടിയെ നിർമ്മാണ രീതിയെ കുറിച്ചും, നിർമ്മാണവും കണ്ട് അത്ഭുതപ്പെട്ടു പോയി നമ്മുടെ ഈ സുഹൃത്തുക്കൾ .. നൂറ്റാണ്ട് കാലം പഴക്കമുള്ള ജീവിതക്രമവും, സംസ്കാരവും രൂപപ്പെട്ട പമ്പാ നദിക്കരയിലെ ഈ മണ്ണിൽ വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് അവർ പറഞ്ഞു . മുരുകനൊപ്പം പള്ളിയോടങ്ങൾ കാണാനും, വള്ളംകളിയെ പറ്റിയും, വള്ള സദ്യയെ കുറിച്ചും ഒക്കെ അറിയാനും കഴിഞ്ഞ നമ്മുടെ ഈ സുഹൃത്തുക്കൾ ഉറപ്പു പറഞ്ഞു ..
ഞങ്ങൾ വീണ്ടും വരും …
അടുത്ത ഓണത്തിന് … വള്ളസദ്യ കൂടാനും, വള്ളംകളി കാണാനും ….
ഷെയർ ചെയ്തു ഫ്രാൻസ് വരെയെത്തിക്കണം ഈ വിശേഷം …

RELATED ARTICLES
- Advertisment -

Most Popular

Recent Comments