ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കി​ല്ലെ​ന്ന് സു​ഷ​മ സ്വ​രാ​ജ്

sushama swaraj

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. അ​തി​ർ​ത്തി​യി​ലെ വെ​ടി​വ​യ്പും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വും അ​വ​സാ​നി​പ്പി​ക്കാ​തെ ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് പ​ര​മ്പ​ര അ​സാ​ദ്ധ്യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ന്‍റെ വി​ദ​ഗ്ധ​സ​മി​തി​ക്കു മു​മ്പി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​യ​ൽ​രാ​ജ്യ​വു​മാ​യു​ള്ള സ​ഹ​ക​ര​ണ​മാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട. നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ക്രി​ക്ക​റ്റ് പ​ര​മ്പ​ര ന​ട​ത്ത​ണ​മെ​ന്ന വാ​ദം ത​ള്ളി​യാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന പ്രാ​യ​മു​ള്ള ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം പാ​ക്കി​സ്ഥാ​നു​മു​ന്നി​ൽ വ​ച്ച​താ​യും സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യി​ലെ പാ​ക് സ്ഥാ​ന​പ​തി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജ‍​യി​ലു​ക​ളി​ലു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും 70 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും സ്ത്രീ​ക​ളെ​യും മാ​ന​സി​ക ആ​സ്വാ​സ്ഥ്യ​മു​ള്ള​വ​രെ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ വി​ട്ട​യ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം​വ​ച്ച​താ​യും സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു.