ദുബായില്‍ വച്ചുണ്ടായ നടി ശ്രീദേവിയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ശ്രീദേവിയുടെ വിയോഗവും അനുബന്ധ വിവരങ്ങളുമെല്ലാമായിരുന്നു പ്രധാന വാര്‍ത്ത. രാജ്യത്തെ പ്രമുഖരെല്ലാം വിയോഗത്തില്‍ ദു:ഖം പ്രകടിപ്പിച്ചിരിക്കെ ഒരാള്‍ മാത്രം സന്തോഷിക്കുന്നു. അതും ശ്രീദേവിയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സന്തോഷ പ്രകടനം നടി ജാക്കിലിന്‍ ഫെര്‍ണാണ്ടസിന്റെതാണ്. സോഷ്യല്‍ മീഡിയ കൊന്നുകൊലവിളിക്കുകയാണ് നടിയെ. എന്താണ് നടി ചെയ്തത്.ബോളിവുഡ് താരങ്ങളെ ഒന്നടങ്കം സങ്കടകരമായ സാഹചര്യത്തിലെത്തിച്ചു ശ്രീദേവിയുടെ വിടവാങ്ങല്‍. എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് 50 വര്‍ഷം നീണ്ട നടിയുടെ താരയാത്രയെ കുറിച്ചു മാത്രം. പലരും അവരോടൊന്നിച്ചുള്ള പഴയ ഓര്‍മകള്‍ പങ്കുവച്ചു.ബോളിവുഡ് താരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒഴുകുകയായിരുന്നു. അതിലൊരാളായിരുന്നു നടി ജാക്വിലിന് ഫെര്‍ണാണ്ടസ്. ശ്രീദേവിയുടെ ഭൗതിക ശരീരം നടി സന്ദര്‍ശിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.പക്ഷേ, വ്യാഴാഴ്ച മുതല്‍ ജാക്വിലിന്റെ വീഡിയോ പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെ നടി ചിരിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. ഒരാളോട് പൊട്ടിച്ചിരിച്ച് ജാക്വിലിന് സംസാരിക്കുന്നതും സന്തോഷം പങ്കുവയ്ക്കുന്നതുമാണ് വിവാദമായിരിക്കുന്നത്. പല താരങ്ങളും മൗനികളായി സമീപത്ത് നില്ക്കുന്നതും പ്രചരിക്കുന്ന ചിത്രങ്ങളിലുണ്ട്. ഏറെ പ്രശസ്തമായ മുന്‍ മോഡല്‍ കൂടിയാണ് ജാക്വിലിന്.പ്രശസ്ത വ്യക്തിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ വന്നതാണെന്ന് നടി മറന്നോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.