Tuesday, April 16, 2024
HomeInternationalബ്രിട്ടനില്‍ 164 വര്‍ഷത്തിനിടെ ആദ്യമായി ഇടിമിന്നല്‍ മുന്നറിയിപ്പ്

ബ്രിട്ടനില്‍ 164 വര്‍ഷത്തിനിടെ ആദ്യമായി ഇടിമിന്നല്‍ മുന്നറിയിപ്പ്

ബ്രിട്ടനില്‍ 164 വര്‍ഷത്തിനിടെ ആദ്യമായി ഇടിമിന്നല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ശക്തമായ മിന്നലും ഇടിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 വരെ മില്ലിമീറ്റര്‍ മഴ പെയ്‌തേക്കാം. കഴിഞ്ഞ മാസം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നു. ശകതമായ ഉഷ്ണക്കാറ്റ് ബ്രിട്ടന്റെ പലഭാഗത്തും വീശുന്നുണ്ട്. ചൂട്‌ സഹിക്കാനാകാതെ തീരപ്രദേശമേഖലകളിലേക്ക് ആളുകളുടെ ഒഴുക്കാണ്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments