Thursday, March 28, 2024
HomeNationalരാഹുല്‍ ഗാന്ധി അക്കീഡോ ബ്ലാക്ക്‌ബെല്‍റ്റ്കാരനാണ്;ചിത്രങ്ങള്‍ വൈറലായി

രാഹുല്‍ ഗാന്ധി അക്കീഡോ ബ്ലാക്ക്‌ബെല്‍റ്റ്കാരനാണ്;ചിത്രങ്ങള്‍ വൈറലായി

താന്‍ ബ്ലാക്ക് ബെല്‍റ്റാണെന്ന് കഴിഞ്ഞയാഴ്ച ഒരു ചടങ്ങിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. താന്‍ ഇക്കാര്യം ആരോടും പങ്കുവെച്ചിട്ടില്ലെന്നും ജനങ്ങള്‍ക്ക് അറിയില്ലെന്നുമായിരുന്നു പ്രസ്താവന.ഒരു പൊതു പരിപാടിക്കിടെ ഗുസ്തി താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. താന്‍ അക്കീഡോ ബ്ലാക്ക്‌ബെല്‍റ്റ്കാരനാണെന്ന കാര്യം താങ്കള്‍ക്ക് അറിയുമോയെന്നായിരുന്നു വിജേന്ദറിനോടുള്ള രാഹുലിന്റെ ചോദ്യം.ദിനംപ്രതി ഒരു മണിക്കൂര്‍ പരിശീലനത്തിനായി ചെലവഴിക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേര്‍ രംഗത്തെത്തി.ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കരാട്ടെ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ പരിശോധിക്കൂവെന്ന് കുറിച്ചാണ് ദിവ്യ ചിത്രങ്ങള്‍ ട്വിറ്ററിലിട്ടത്.കരാട്ടെ വേഷത്തില്‍ രാഹുല്‍ പരിശീലിക്കുന്ന ചിത്രങ്ങള്‍ ഇതോടെ വൈറലായിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments