Friday, April 19, 2024
HomeNationalഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

ഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

ഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. നോട്ട് ഇറക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്ക് മുമ്പുതന്നെ ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം നോട്ട് അച്ചടി ആരംഭിച്ചുവെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലെയും മൈസൂരുവിലെയും പ്രസുകളിലാണ് നോട്ട് അച്ചടിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഹൊഷന്‍ഗാബാദ് പ്രസില്‍ നോട്ടിന്റെ ഗുണനിലവാര പരിശോധന ആരംഭിച്ചതായും സൂചനയുണ്ട്.

ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് 200 രൂപ നോട്ട് പുറത്തിറങ്ങുക. 50, 100 രൂപനോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 രൂപയുടെ നോട്ടുകൂടി ഇറങ്ങുന്നതോടെ പണം കൈമാറ്റത്തിന് വലിയ ഗുണമുണ്ടാകുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. നോട്ട് അസാധുവാക്കലിലൂടെ ആകെ നോട്ട് മൂല്യത്തിന്റെ 86 ശതമാനവും ഇല്ലാതായിരുന്നു. അതേസമയം നിലവിലുണ്ടായിരുന്ന 1000 രൂപയുടെ നോട്ട് തിരികെ കൊണ്ടുവരുന്നതിലും ക്യാഷ്ലെസ് ഇക്കോണമി പദ്ധതിയുടെ അവസ്ഥയെക്കുറിച്ചും ആര്‍ബിഐ മൌനംപാലിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments