ജന്മദിനം ആ​ഘോ​ഷി​ക്കാന്‍ വീട്ടിലെത്തിയ മകളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

blood (1)

ജന്മദിനം ആ​ഘോ​ഷി​ക്കാന്‍ വീട്ടിലെത്തിയ മകളെ ആ​ണ്‍​കു​ട്ടി​യോ​ടു ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തൊ​ടാ​ര്‍​വു​ള​ള​പാ​ഡി​ലാ​ണു സം​ഭ​വം. ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഫാ​ര്‍​മ​സി വി​ദ്യാ​ര്‍​ഥി​യാ​യ ടി.​ച​ന്ദ്രി​ക​യാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ കൊ​ല്ല​പ്പെ​ട്ട​ത്. 18 വ​യ​സ് തി​ക​യു​ന്ന ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ജ​ന്‍​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് ച​ന്ദ്രി​ക വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ചെ​റു​പ്പ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം പെ​ണ്‍​കു​ട്ടി വീട്ടുകാരെ അറിയിച്ചു. എ​ന്നാ​ല്‍ ഈ ​ബ​ന്ധം കു​ടും​ബ​ത്തി​നു ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ശ്ര​മി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പെ​ണ്‍​കു​ട്ടി ചെ​റു​പ്പ​ക്കാ​ര​നു​മാ​യി സം​സാ​രി​ക്കു​ന്ന​ത് പി​താ​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ എ​റി​ഞ്ഞു​ട​യ്ക്കു​ക​യും മ​ക​ളെ കോ​ടാ​ലി​ക്കൈ​ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ച​ന്ദ്രി​ക​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​താ​വി​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.