ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 പേര്‍ മരിച്ചു

accident

ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയില്‍ നാനിധന്ധാ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 പേര്‍ മരിച്ചു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാല്പത്തിയഞ്ചിലധികം പേര്‍ ബസിലുണ്ടായിരുന്നതായാണ് ലഭ്യമാകുന്ന വിവരം. പിപാലി-ബൊവാന്‍ പാതയിലാണ് അപകടം സംഭവിച്ചത്. രാം നഗറില്‍ നിന്ന് ബൊവാനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും അഗ്നിശമനസേനയും എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.