ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി രതീഷ് അറസ്റ്റിൽ

arrest

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. 23 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആനാവൂര്‍ തേരണി ഡെല്‍റ്റാ എം സാന്‍ഡ് കമ്പനിക്ക് സമീപം ചിഞ്ചു ഭവനില്‍ ഉണ്ണി എന്ന രതീഷ് (24) ആണ് അറസ്റ്റിലായത്. പ്രതിയായ രതീഷ് തന്റെ കൂടെ ജോലിചെയ്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും വിനോദസഞ്ചാരത്തിന് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തന്റെ കാറില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വാഹനം പാര്‍ക്ക് ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി കഴക്കുട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.