ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്തു

Rape case

ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി . ഹരിയാനയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മുപ്പത്തിയേഴുകാരനായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുമായി കാറില്‍ സഞ്ചരിച്ച പ്രതികള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീടിനു സമീപമുള്ള പാര്‍ക്കില്‍ ഇറക്കിവിട്ടു. പൊലീസ് അന്വേഷണം തുടങ്ങി.