Friday, March 29, 2024
HomeKeralaകരുണാനിധിയെ കാണാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച്ച ചെന്നൈയിലേക്ക്

കരുണാനിധിയെ കാണാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച്ച ചെന്നൈയിലേക്ക്

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച്ച ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് പിണറായി വിജയന്‍ കരുണാനിധിയെ കാണുക. കരുണാനിധിയെ കാണാന്‍ നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രജനീകാന്തും ആശുപത്രിയിലെത്തിയിരുന്നു. ‘ദീര്‍ഘ കാലത്തെ ബന്ധമാണു കരുണാനിധിയുമായുള്ളത്. തമിഴ് ജനതയുടെ ആത്മവീര്യം ഉള്‍ക്കൊള്ളുന്ന നേതാവ്. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ട്. ധൈര്യമുള്ള വ്യക്തിയാണ് അദ്ദേഹം’- രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്നിക്, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.തിരുനാവുക്കരശ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. അതേസമയം, കരുണാനിധിയെ കണ്ട ശേഷം ദില്ലിയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിന്നീട് ആ​ഗസ്റ്റ് നാലിനായിരിക്കും കേരളത്തില്‍ തിരിച്ചെത്തുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments