Friday, April 19, 2024
HomeKeralaശബരിമല വൈകാതെ തന്നെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറും-നടന്‍ ആദിത്യന്‍

ശബരിമല വൈകാതെ തന്നെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറും-നടന്‍ ആദിത്യന്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ ചരിത്ര വിധിയില്‍ പ്രതികരണവുമായി സിനിമാ- സീരിയല്‍ നടന്‍ ആദിത്യന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദിത്യന്റെ പ്രതികരണം. ശബരിമല വൈകാതെ തന്നെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്നും പിന്നീട്, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും കല്യാണ മണ്ഡപങ്ങളും പ്രദേശത്ത് വരുമെന്നും ആദിത്യന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ എല്ലാവര്‍ക്കും, അല്ലെങ്കില്‍ ശബരിമല ധര്‍മശാസ്താവില്‍ വിശ്വസിക്കുന്ന എല്ലാ ഭക്തന്മാര്‍ക്കും സന്തോഷം ഉണ്ടാക്കുന്ന വിധിയാണ് വന്നത്. ഇനി ഒരു കാര്യംകൂടി അവര്‍ ഭക്തര്‍ക്ക് സമ്മാനിച്ചാല്‍ ഒന്നുകൂടി സന്തോഷമാകും. ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആക്കിയാല്‍, ഒരു കല്യാണമണ്ഡപം, മലയുടെ മുകളിലായി കുറച്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, കല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയ.. അങ്ങനെയൊക്കെ ഒരു തീരുമാനം ആക്കി എടുത്താല്‍ ഭക്തന്മാര്‍ക്കൊക്കെ വലിയ സന്തോഷമായിരിക്കും. ദേവസ്വം ബോര്‍ഡും കൂടി തീരുമാനിച്ച്‌ അതുംകൂടി ആക്കിയെടുത്താല്‍ വലിയ സന്തോഷമാകും, അത്രയേ ഉള്ളൂ. .

RELATED ARTICLES
- Advertisment -

Most Popular

Recent Comments