കേന്ദ്രീയ വിദ്യാലയം കോന്നി അട്ടച്ചാക്കലിൽ; നാളെ ഉദ്ഘാടനം

kannathanam blak

കേന്ദ്ര ഗവണ്‍മെന്റ് കോന്നിയില്‍ പുതിയതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌കണ്ണന്താനം നാളെ ഉദ്ഘാടനം ചെയ്യും.കോന്നി അട്ടചാക്കല്‍ സെന്റ് ജോര്‍ജ്ജ് വി.എച്ച്‌.എസ്.എസ്. ല്‍ നാളെ ഉച്ച തിരിഞ്ഞ്‌രണ്ട്മണിക്ക് നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി., അടൂര്‍ പ്രകാശ് എം.എല്‍.എ, പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി. നൂഹ്, കേന്ദ്രീയവിദ്യാലയ സംഘത്ഥന്‍ എറണാകുളം മേഖലാ ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.എം. സലീംതുടങ്ങിയവര്‍ സംബന്ധിക്കും. എറണാകുളം മേഖയ്ക്ക് കീഴിലെ 40-ാമത്തെയും, പത്തനംതിട്ട ജില്ലയിലെ മൂന്നാമത്തെയും കേന്ദ്രീയ വിദ്യാലയമാണിത്. താല്‍ക്കാലികമായി അട്ടചാക്കല്‍ സെന്റ് ജോര്‍ജ്ജ്‌വി.എച്ച്‌.എസ്.എസ് ല്‍ ആരംഭിക്കുന്ന ഈ വിദ്യാലയം കോന്നി മെഡിക്കല്‍ കോളേജിന് സമീപത്തുള്ള എട്ട് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലായി 200 ലേറെ കുട്ടികളാണ് ഉള്ളത്.