ആങ്ങമൂഴി കുട്ടവഞ്ചി സവാരി ;വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍

gavi

സീതത്തോട് ഗവി ജനകീയ ടൂറിസത്തിന്റെ ആങ്ങമൂഴി കുട്ടവഞ്ചി സവാരി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍ ആണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി ഒന്നുവരെയാണ് ഓഫര്‍.

നാലുപേര്‍ക്ക് യാത്ര ചെയ്യാവുന്ന കുട്ടവഞ്ചി സവാരിക്ക് നിലവില്‍ 400 രൂപയാണ് നിരക്ക്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥി സംഘങ്ങള്‍ സ്ഥാപനമേധാവികളുടെ കത്ത് സമര്‍പ്പിച്ചാല്‍ 50 ശതമാനം നിരക്കില്‍ ഇളവു ലഭിക്കും.ഓഫര്‍ പ്രകാരം 4 പേര്‍ക്ക് സഞ്ചരിക്കാവുന്ന കുട്ടയില്‍ 200 രൂപയ്ക്ക് സവാരി നടത്താം.
മൂന്നു കിലോമീറ്റര്‍ ദൂരം കക്കാട്ടാറില്‍ ഉല്ലാസയാത്ര ഒരുക്കിയിട്ടുള്ളത് സീതത്തോട് ഗ്രാമ പഞ്ചായത്താണ്.കഴിഞ്ഞ ദിവസം ചേര്‍ന്ന മാനേജ്മെന്റ് കമ്മിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.