ഇട്ടിയപ്പാറയിൽ ‘പാമ്പു വളർത്തൽ കേന്ദ്രം’

snake

പാമ്പു വളർത്തൽ കേന്ദ്രമായി മാറുകയാണ് റാന്നി മേജർ ജലപദ്ധതിയുടെ ഇട്ടിയപ്പാറയിലെ ബൂസ്റ്റിങ് സ്റ്റേഷൻ. കാടുമൂടി കിടക്കുന്നതാണ് ഇഴജന്തുക്കളുടെ ശല്യം വർധിക്കാൻ കാരണം. ഇട്ടിയപ്പാറ ചന്തയ്ക്കു സമീപമാണ് ബൂസ്റ്റിങ് സ്റ്റേഷൻ പണിതിട്ടുള്ളത്. ചുറ്റുമതിൽ കെട്ടി ഇതു തിരിച്ചിട്ടുണ്ട്. സംഭരണിക്കു ചുറ്റും കുറ്റിക്കാട് നിറഞ്ഞിരിക്കുകയാണ്. ഇതിനകം പാമ്പുകൾ താവളമാക്കിയിരിക്കുകയാണ്. മിക്ക ദിവസവും റോഡിലും ചന്തയിലും പാമ്പുകളെ കാണാമെന്ന് വ്യാപാരികളും സമീപവാസികളും പറയുന്നു. എന്നിട്ടും കാട് തെളിച്ച് സുരക്ഷയൊരുക്കാൻ ജലഅതോറിറ്റി അധികൃതർ തയാറാകുന്നില്ല.