Wednesday, April 24, 2024
HomeKeralaകേരളത്തിൽ തിയറ്റർ സമരം ആരംഭിച്ചു; മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 604 സ്ക്രീനുകളിൽ പ്രദർശനമില്ല

കേരളത്തിൽ തിയറ്റർ സമരം ആരംഭിച്ചു; മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 604 സ്ക്രീനുകളിൽ പ്രദർശനമില്ല

ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ദക്ഷിണേന്ത്യയിലെ സിനിമ തിയറ്ററുകൾ ഇന്ന് അടച്ചിടും. കേരളത്തോടൊപ്പം തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളിലും തിയറ്റര്‍ അടച്ചിടും. മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. ഇതിനോട് പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് തിയറ്ററുകള്‍ അടച്ചിടുന്നത്. കേരളത്തിൽ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 604 സ്ക്രീനുകളിൽ പ്രദർശനം ഉണ്ടാകില്ല. ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തിയറ്ററുകൾ ഇന്നു പ്രവർത്തിക്കില്ല. സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി ഡിജിറ്റൽ പ്രൊജക്‌ഷൻ പ്രൊവൈഡർമാർ ഈടാക്കുന്ന വെർച്വൽ പ്രിന്റ് ഫീയിൽ (വിപിഎഫ്) ഇളവു നൽകുക, സിനിമ പ്രദർശന വേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. തെക്കൻ സംസ്ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ നിർദേശ പ്രകാരമാണു പണിമുടക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments