കോഴിക്കറിക്കു വേണ്ടിയുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൈദരബാദിലെ ചാർമിനാറിൽ വിവാഹനിശ്ചയ ചടങ്ങിൽ സത്കാരത്തിനിടെയാണ് അടിപിടിയുണ്ടായത്. ചാർമിനാർ ഹുസൈനി ആലത്തിലെ കമ്യൂണിറ്റി ഹാളിൽ രാവിലെ 1.30 ന് ആയിരുന്നു സംഭവം. ഭക്ഷണത്തിനിടെ കോഴിക്കറി വിളമ്പാൻ വൈകിയതാണ് സംഘർഷത്തിനു കാരണമായത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിരുന്നുകാരിൽ ചിലർ ഭക്ഷണത്തിനിടെ കോഴിക്കറി ആവശ്യപ്പെട്ടു. എന്നാൽ വൈകിയാണ് കറി നൽകിയത്. ഇത് തങ്ങളോടുള്ള അവഹേളനമാണെന്ന് വിരുന്നുകാർ ആരോപിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാകുയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ചടങ്ങുകഴിഞ്ഞ് തിരിച്ചുപോയ വിരുന്നുകാരിൽ ചിലർ മാരകായുധങ്ങളുമായി തിരിച്ചെത്തി ആതിഥേയരെ ആക്രമിച്ചു. സംഘർഷത്തിൽ ഒരു കുട്ടി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
വിവാഹനിശ്ചയ ചടങ്ങിൽ കോഴിക്കറിക്കു വേണ്ടി അടിപിടി; ഒരാൾ കൊല്ലപ്പെട്ടു
RELATED ARTICLES