Saturday, April 20, 2024
HomeNationalഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ്: 17 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ്: 17 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ പൊടിക്കാറ്റില്‍ പതിനേഴുപേര്‍ മരിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ തകര്‍ന്നുമാണ് മിക്കവരും മരിച്ചതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.മൊറാദാബാദിലാണ് ശക്തിയായ പൊടിക്കാറ്റ് ഉണ്ടായത്. ഇവിടെ നിന്നും ഏഴു പേരാണ് മരിച്ചത്. മരിച്ച മൂന്ന് പേര്‍ സാംബാല്‍ സ്വദേശികളാണ്. ബാദും മുസഫര്‍ നഗര്‍, മീററ്റ് എന്നിവടങ്ങളില്‍ രണ്ട് പേര്‍ വീതവും അംറോഹയില്‍ ഒരാളുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ അഞ്ച് പേര്‍ അംരോഹ സ്വദേശികളാണ്. മൂന്നു പേര്‍ മൊറാദാബാദ് സ്വദേശികളും രണ്ട് പേര്‍ മുസഫര്‍നഗര്‍ സ്വദേശികളും ഒരാള്‍ ബാദും സ്വദേശിയുമാണ്. 24 മണിക്കൂറിനകം സംസ്ഥാനത്ത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേയ്‌മാസത്തില്‍ ഉണ്ടായ പൊടിക്കാറ്റില്‍ 130 ഓളം ആളുകള്‍ മരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments