Friday, March 29, 2024
HomeInternationalഅഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

അഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹീറത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന നഗരങ്ങളില്‍ ഒന്നാണിത്. കാബൂളിലെ ഇറാഖി എംബസിക്ക് നേരെ ഐഎസ് ആക്രമണത്തിന് പിന്നാലെയാണ് ചാവേറാക്രമണം നടത്തിയിരിക്കുന്നത്.

നിരവധിപേരുടെ നില അതീവഗുരുതരമായി തുടരുന്നു. ഒരാള്‍ തോക്കുമായി പ്രാര്‍ഥനയ്ക്കിടെ പള്ളിക്കകത്ത് കയറി വെടിവയ്ക്കുകയും മറ്റൊരാള്‍ ചാവേറായി ഉഗ്രസ്ഫോടനം നടത്തുകയുമായിരുന്നു. ഇവര്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ചാവേറും പളളിയില്‍ കയറി വെടിവയ്ച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ ആളുകള്‍ ആശുപത്രിയിലേക്ക് ഇരച്ച് വരികയായിരുന്നു. ഷിയാ വിഭാഗക്കാര്‍ ഏറെയുള്ള പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്. ഈ വര്‍ഷം മാത്രം ഇതുവരെ 1700 പേരാണ് വിവിധ സ്ഫോടനങ്ങളിലായി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments