Thursday, April 18, 2024
HomeKeralaദിലീപ് ആദ്യമായി ജയിലിൽ നിന്ന് മോചിതനാകുന്നു

ദിലീപ് ആദ്യമായി ജയിലിൽ നിന്ന് മോചിതനാകുന്നു

ദിലീപ് ആദ്യമായി ജയിലിൽ നിന്ന് മോചിതനാകുന്നു. പക്ഷെ വെറും രണ്ടു മണിക്കൂർ മാത്രം.  അച്​ഛ​​​​​ന്റെ ശ്രാദ്ധത്തിന്​ ബലിയിടാൻ ദിലീപിന്​ അനുമതി ലഭിച്ചതിനാലാണ് പുറത്തിറങ്ങാൻ അവസരം കിട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയാണ്​ അനുമതി നൽകിയത്​. സെപ്​തംബർ ആറാം തിയതി വീട്ടിൽ നടക്കുന്ന ചടങ്ങിൽ ദിലീപിന്​ പങ്കെടുക്കാം. രണ്ട്​ മണിക്കുർ നേരത്തേക്കാണ്​​ ഇളവനുവദിച്ചത്​. ​ശനിയാഴ്​ചയാണ്​ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ്​ കോടതിയെ സമീപിച്ചത്​. ആലുവ മണപ്പുറത്തും ദിലീപി​​​​ന്റെ വീട്ടിലുമായാണ്​ ചടങ്ങുകൾ നടക്കുന്നത്​. ദിലീപിന്​ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്​തമായി എതിർത്തു. സുരക്ഷ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ പ്രോസിക്യൂഷൻ എതിർപ്പ്​ പ്രകടിപ്പിച്ചത്​.

നേരത്തെ  നടൻ ദിലീപ്  ഹൈകോടതിയിൽ​ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ്​ സിംഗിൾ ബെഞ്ച് രണ്ടാം തവണയും​ ഹരജി തള്ളിയത്​.

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പി​െച്ചന്ന പ്രതികളായ അഭിഭാഷകരുടെ ​​  മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി  കണക്കിലെടുത്തായിരുന്നു നടപടി. ഇതിന്​ പിന്നാലെയാണ്​ അച്​ഛ​​​​​​​ന്റെ ശ്രാദ്ധത്തിൽ പ​െങ്കടുക്കാൻ അനുവദിക്കണമെന്നന്​ ആവശ്യപ്പെട്ട്​ ദിലീപ്​ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്​. അതേ സമയം, ദിലീപ്​ റിമാൻഡ്​ സെപ്​തംബർ 16 വരെ നീട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments