Tuesday, April 16, 2024
HomeInternationalഏറ്റവും വലിയ ചൂതാട്ട നഗരത്തിൽ ഭീകരാക്രമണം; മരണസംഖ്യ 50

ഏറ്റവും വലിയ ചൂതാട്ട നഗരത്തിൽ ഭീകരാക്രമണം; മരണസംഖ്യ 50

ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. വെടിവയ്പില്‍ 50 പേര്‍ മരിച്ചു. 200 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ലാസ്‌ വെഗാസിലെ മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തിലെ സംഗീത പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുധാരികളായ രണ്ട് അക്രമികളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അക്രമികള്‍ക്കു വേണ്ടി ലാസ് വേഗസ് പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് വിവരങ്ങള്‍.വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സംഭവ സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments