മുംബൈ ദുരന്തത്തിനിടെ യുവതിയെ യുവാവ് പീഡിപ്പിച്ചു (video)

0
19


മുംബൈ ദുരന്തത്തിനിടെ മരണപ്പെട്ടുകൊണ്ടിരിക്കുന്ന യുവതിയെ യുവാവ് പീഡിപ്പിക്കുന്നതായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയാന്‍ അന്വേഷണസംഘം. മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ റോഡ് റെയില്‍വേസ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റെയര്‍ കേസില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ ഒരു യുവാവ് മോശമായി സ്പര്‍ശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ ആഭരണങ്ങളും പേഴ്‌സും കവരുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പീഡനവും നടന്നതായി ആരോപിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായത്. നിജസ്ഥിതിയറിയാന്‍ പൊലീസ് ദുരന്തഭൂമിയില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വൈറലായ വീഡിയോയിലെ യുവാവ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ഇതുവരെ 35 പേരില്‍ നിന്ന് മൊഴിയെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് ജെയിന്‍ വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കാണുന്നയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഇയാളെ കണ്ടെത്തെിയാല്‍ സത്യാവസ്ഥ വെളിപ്പെടുമെന്നും രാജീവ് ജെയിന്‍ അറിയിച്ചു.