Thursday, April 18, 2024
HomeNationalകുഞ്ഞിനെ ചൂടുള്ള കല്‍ക്കരിത്തിട്ടയില്‍ കിടത്തിയുള്ള ദുരാചാരം...

കുഞ്ഞിനെ ചൂടുള്ള കല്‍ക്കരിത്തിട്ടയില്‍ കിടത്തിയുള്ള ദുരാചാരം…

പതിനെട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചൂടുള്ള കല്‍ക്കരിത്തിട്ടയില്‍ കിടത്തിയുള്ള ദുരാചാരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുഹറം ആഘോഷങ്ങളുടെ ഭാഗമായി കര്‍ണാടകയിലെ ധാര്‍വാര്‍ഡ് ജില്ലയിലാണ് ഈ ആചാരം അരങ്ങേറിയത്.അല്ലാപൂരിലെ ഒരു ദര്‍ഗയില്‍ വെച്ചായിരുന്നു ചടങ്ങ്. വാഴയിലയില്‍ കുട്ടിയെ പൊതിഞ്ഞശേഷം കുഞ്ഞിനെ ചൂടുള്ള കല്‍ക്കരിത്തിട്ടയില്‍ വെയ്ക്കുന്നതാണ് ചടങ്ങ്. ചൂടും പൊടിയും പുകയും കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതില്‍ നിന്ന് രക്ഷപ്പെടാനായി കുഞ്ഞ് കുതറുന്നതും കാണാം. നേര്‍ച്ചയുടെ ഭാഗമായാണ് മാതാപിതാക്കള്‍ ഈ ആചാരം അനുഷ്ഠിച്ചതെന്ന് പൊലീസ് പറയുന്നു. ആണ്‍കുഞ്ഞ് പിറക്കാന്‍ വേണ്ടിയാണ് മാതാപിതാക്കള്‍ ഈ ചടങ്ങ് നേര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കി. സെക്കന്റുകള്‍ മാത്രമേ കുഞ്ഞിനെ ഇത്തരത്തില്‍ കല്‍ക്കരിത്തിട്ടയില്‍ കിടത്തിയിട്ടുള്ളൂ, സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം മാതാപിതാക്കളെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കാനുള്ള നിയമത്തിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം.അടുത്ത നിയമസഭാ സമ്മേളനത്തിലാണ് പ്രസ്തുത ബില്‍ പരിഗണനയ്ക്ക് വരുന്നത്. കനലാട്ടം ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് നിയമം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments