Friday, March 29, 2024
HomeKeralaമിമിക്രിതാരം അബിയുടെ മരണത്തിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങൾ ?

മിമിക്രിതാരം അബിയുടെ മരണത്തിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങൾ ?

മിമിക്രിതാരം അബിയുടെ മരണത്തിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങൾ എന്ത് എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുന്നു . ഗുരുതരമായ രോഗാവസ്ഥയ്ക്ക് വൈദ്യരുടെ ചികിത്സ പിഴവുകളോ ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യമാണിത്… തൊണ്ണൂറുകളുടെ ആരംഭം തൊട്ടു മലയാള ഹാസ്യകലാരംഗത്ത് വേറിട്ട സ്ഥാനം നേടിയ, സ്റ്റേജ് പരിപാടികളിലെ മിന്നും താരമായ അബിയുടെ വേർപാട് ഇന്നും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. മരണ ദിവസത്തിന് തലേന്ന് അബിയോടൊപ്പം ഒരു വൈദ്യരെ കാണാൻ പോയിരുന്നെന്നു സൂചിപ്പിച്ച് സുഹൃത്ത് ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് സംഭവം ആദ്യം പുറത്തറിയുന്നത്. വെള്ളത്തിൽ കലക്കി കുടിക്കാനുള്ള പൊടികൾ, ഒരു തരം മത്സ്യം, രാവിലെ ചെയ്യേണ്ട വ്യായാമം…ഇതൊക്കെയായിരുന്നു അബിയുടെ ഗുരുതരമായ രോഗാവസ്ഥയ്ക്ക് ആയുർവേദ വൈദ്യരുടെ ചികിത്സ. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തിൽ വ്യതിയാനമുണ്ടാവുന്ന ഈ അവസ്ഥ നിയന്ത്രിച്ചു നിർത്തിക്കൊണ്ടുപോവുക എന്ന കാര്യമേ അബിക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ എന്ന് ചികിത്സ നടത്തിയിരുന്ന അമൃത ആശുപത്രി അധികൃതർ പറയുമ്പോഴും വൈദ്യർക്ക് അതിനു ലളിതമായ ചികിത്സാവിധി ഉണ്ടായിരുന്നു. വൈദ്യരിൽ അബിക്ക് വലിയ വിശ്വാസവുമായിരുന്നു. പല പേരുകളിൽ കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന ‘വൈദ്യ’ന്മാരുടെ കപട ചികിത്സയുടെ ഇരയാണോ അബി എന്ന സംശയം ബലപ്പെടുകയാണ്. രണ്ടു മൂന്നു തവണ അബി വൈദ്യരുടെ അടുക്കൽ ചികിത്സ തേടി പോയിരുന്നെന്നും എന്നാൽ ആ ചികിത്സ വിശ്വസനീയമല്ലെന്നു തോന്നിയതിനാൽ അബിയെ വിലക്കിയിരുന്നതായും സുഹൃത്തായ ഷെരീഫ് ചുങ്കത്ത് വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ചികിത്സകളൊന്നും നോക്കണ്ട, നമുക്ക് അമേരിക്കയിലേക്കു പോകാം എന്നു താൻ പറഞ്ഞു. ഒരിക്കൽ തന്നെ അവിടെ കൊണ്ടുപോവാമെന്നും അവിടുത്തെ രീതികൾ കണ്ടിട്ട് നല്ലതാണോ എന്നു തീരുമാനിക്കണമെന്നും അബി തന്നോടു പറഞ്ഞിരുന്നതായും ഷെരീഫ് പറഞ്ഞു.അങ്ങിനയിരിക്കെ ആണ് അബീക്ക വിളിച്ച് ഒരു ദിവസം ഒരിടത്തേയ്ക്കു പോകാനുണ്ടെന്നു പറഞ്ഞത്. ചേർത്തല കായിപ്പുറത്തുള്ള ഒരു വൈദ്യരുടെ അടുക്കലാണ് പോയത്. കായിപ്പുറത്ത് വൈദ്യരുടെ കട എന്നു പേരുള്ള ഹോട്ടലിന്റെ തൊട്ടടുത്താണ് ഈ വൈദ്യരുടെ ക്ലിനിക്. അവിടെ ഇരിക്കുമ്പോഴും വൈദ്യരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും സ്ഥലം എങ്ങനെയുണ്ടെന്നും നല്ലതല്ലേ എന്നുമുള്ള അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് അബി ചോദിക്കുന്നുണ്ടായിരുന്നു എന്നും ഷെരീഫ് ചുങ്കത്ത് പറയുന്നു. വെള്ളത്തിൽ കലക്കി കുടിക്കണം എന്നു പറഞ്ഞ് ഒന്നു രണ്ടു തരം പൊടികളാണ് വൈദ്യർ അബിയ്ക്ക് നൽകിയതെന്ന് ഷെരീഫ് പറയുന്നു. അതുപോലെ അസുഖം ഭേദപ്പെടുത്താൻ സഹായിക്കുന്ന ഒരു മത്സ്യം ഉണ്ടെന്നും അതു കഴിച്ചാൽ മതിയെന്നും മറ്റൊന്നും ഇപ്പോൾ വേണ്ടതില്ലെന്നും വൈദ്യർ പറഞ്ഞതായും ഷെരീഫ് പറഞ്ഞു. രാവിലെ ചെയ്യേണ്ട ചില വ്യായാമങ്ങളും അബിക്ക് വൈദ്യർ പറഞ്ഞു കൊടുത്തിരുന്നു. അബിയുടെ നഖം നോക്കി വൈദ്യർ പറഞ്ഞത്, ശരീരത്തിൽ രക്തം കുറവുണ്ട് രക്തം മാറ്റണമെന്നു പറഞ്ഞിട്ടെന്തായി എന്നാണ്. ഒമ്പതാം തീയതിയിലെ പരിപാടിക്കു മുമ്പായി രക്തം മാറ്റുമെന്ന് അബി മറുപടി പറഞ്ഞതായും ഷെരീഫ് ചുങ്കത്ത് കൂട്ടിച്ചേർത്തു. വൈദ്യരുടെ കട ഇപ്പോൾ ചികിത്സാ രംഗത്തില്ലാത്ത ഒരു വൈദ്യർ നടത്തുന്ന സ്ഥാപനമാണെന്നും ഇതേ വൈദ്യരാണ് അബിയെ ചികിത്സിച്ചിരുന്നതെന്നാണ് സൂചന. ക്യാൻസറിന്റെ രണ്ടാം ഘട്ടത്തിലുള്ള അവസ്ഥ വരെ ചികിത്സിച്ചു ഭേദപ്പെടുത്തും എന്ന് അവകാശവാദമുന്നയിക്കുന്ന സ്ഥാപനമാണ് ഈ വൈദ്യരുടെ ക്ലിനിക്ക്.ഗുരുതരമായ തന്റെ രോഗാവസ്ഥ ചികിത്സിക്കാൻ ഇത്തരം ചികിത്സകൾ തേടി വിശ്വാസപൂർവം അബി പോയത് ഇത്തരക്കാരുടെ പ്രചരണങ്ങളിൽ വീണതുകൊണ്ടാണ്. ഈ മുറി വൈദ്യർ അടക്കമുള്ള പലരും മാരകവും മരണകാരകവുമായ വലിയ രോഗങ്ങൾക്കു വരെ ചികിത്സ നൽകുമെന്ന മട്ടിൽ അവകാശവാദങ്ങൾ ഉന്നയിച്ചു വരുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments