Friday, April 19, 2024
HomeInternationalയുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 2 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 2 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 2 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഗോത്ര മേഖകളിൽ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ രണ്ടു താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഖുറം മേഖലയിലാണ് വ്യാഴാഴ്ച ആക്രമണം സംഘടിപ്പിച്ചത്. ട്രംപ് ഭരണത്തിൻ കീഴിൽ ഇത്തരത്തിൽ ആദ്യത്തെ ആക്രമണമാണിത്.

സിഐഎ നിയന്ത്രണത്തിലുള്ള ഡ്രോണ്‍ രണ്ടു മിസൈലുകളാണ് താലിബാൻ കേന്ദ്രങ്ങളിലേക്കു തൊടുത്തത്. കൊല്ലപ്പെട്ടവരിൽ അഫ്ഗാൻ താലിബാൻ കമാൻഡറും ഉൾപ്പെടുന്നതായാണ് സൂചന.

2004ലാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നിയന്ത്രണത്തിൽ അഫ്ഗാൻ-പാക് അതിർത്തിയിൽ യുഎസ് ഡ്രോണ്‍ ആക്രമണം ആരംഭിച്ചത്. എന്നാൽ 2016 മേയ് 21നുശേഷം ഇവിടങ്ങളിൽ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നില്ല. 424 ഡ്രോണ്‍ ആക്രമണങ്ങളിലായി ഇതേവരെ നാലായിരത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരിൽ 966 പേർ സിവിലിയൻമാരാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments