Saturday, April 20, 2024
HomeKeralaസ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്;മാർച്ച് 6 മുതൽ

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്;മാർച്ച് 6 മുതൽ

മാർച്ച് ആറ് മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്. സംസ്ഥാന വ്യാപകമായി 62,000 നഴ്സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. ഇത് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കും. സമരം വിലക്കിയ ഹൈക്കോടതി വിധിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തേ, മാര്‍ച്ച് അഞ്ചാം തിയ്യതി മുതലായിരുന്നു യുഎന്‍എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന ശമ്പള സ്‌കെയില്‍ പല സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്നതാണ് നഴ്സുമാരുടെ പ്രതിഷേധത്തിനുള്ള മുഖ്യകാരണം. 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയത്. മാനേജ്മെന്‍റ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments