കൊലപാതക രാഷ്ട്രീയത്തിനും വിലക്കയറ്റത്തിനും എതിരെ യു.ഡി.എഫ് രാപ്പകൾ സത്യാഗ്രഹ സമരം മാർച്ച് 3 ന്

blood (1)

സംസ്ഥാനത്ത് സി.പി.എംമിന്റെ കൊലപാതക രാഷ്ട്രീയത്തിനും വിലക്കയറ്റം ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും എതിരെ യു.ഡി.എഫ് സംസ്ഥാന ഏകോപനസമിതിയുടെ ആഹ്വാനം അനുസരിച്ച് 3ന് രാവിലെ 10 മുതൽ 4ന് രാവിലെ 10 വരെ (മാർച്ച് 3,4) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന രാപ്പകൾ സത്യാഗ്രഹ സമരം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റെ ബാബു ജോർജ് അറിയിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ഭീകരമായി വെട്ടിക്കൊലപ്പെടുത്തിയതുൾപ്പെടെ സി.പി.എം സംസ്ഥാനത്തൊട്ടാകെ നടത്തുന്ന രാഷ്ട്രീയ ഫാസിസവും കേന്ദ്രസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളും തിരുത്തുന്നതിനും ജനമനസാക്ഷി ഉണർത്തുന്നതിനുമായിട്ടാണ് യു.ഡി.എഫ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നതെന്ന് ബാബു ജോർജ് പറഞ്ഞു രാപ്പകൽ സമരത്തിൽ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളിലായി നൂറ് കണക്കിന് കോൺഗ്രസിന്റേയും മറ്റ് ഘടകകക്ഷികളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. തിരുവല്ലയിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ആറന്മുള-കുളനടയിൽ മുൻ ഡി.സി.സി പ്രസിഡന്റ് കെ.ശിവദാസൻ നായർ, കോന്നിയിൽ അടൂർ പ്രകാശ് എം.എൽ.എ, റാന്നിയിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൾ റഹ്മാൻ, അടൂരിൽ ആന്റോ ആന്റണി എം.പി എന്നിവർ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹ സമരം 4ന് രാവിലെ 10ന് സമാപിക്കും. സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി മോഹൻ രാജ് (കുളനട), ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് (കോന്നി), കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു (തിരുവല്ല), മറിയാമ്മ ചെറിയാൻ (അടൂർ), കെ.പി.സി.സി നിർവാഹകസമിതി അംഗം മാലേത്ത് സരളാദേവി (റാന്നി) എന്നിവർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനരോക്ഷം പ്രതിഫലിപ്പിക്കുന്നതിനായി യു.ഡി.എഫ് ന്റെ നേതൃത്വത്തിൽ ജില്ലയിലെ 5 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അഭ്യർഥിച്ചു.