സഹാറ മരുഭൂമിയില്‍ ദാഹജലം കിട്ടാതെ നാല്പത്തിനാലിൽ അധികം പേർ മരിച്ചു

44 killed

സഹാറ മരുഭൂമിയില്‍ ദാഹജലം കിട്ടാതെ നാല്പത്തിനാലിൽ  അധികം പേർ  മരിച്ചു. വടക്കന്‍ നൈജറിലെ മരുപ്രദേശത്ത് ട്രക്ക് ബ്രേക്ഡൌണ്‍ ആയതിനെത്തുടര്‍ന്ന് കുടുങ്ങിയവരാണ് മരിച്ചത്. ഇവിടെനിന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തിലുണ്ടായിരുന്ന ആറ് സ്ത്രീകളാണ് വിവരമറിയിച്ചത്. ഇവരെ ദിര്‍കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റെഡ്ക്രോസ് പ്രതിനിധി ലവാല്‍ താഹിര്‍ പറഞ്ഞു. നിരവധി കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഘാനയിലും നൈജീരിയയിലുംനിന്നുള്ളവര്‍ ലിബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തത്തില്‍പ്പെട്ടത്.