സൗദി അറേബ്യയിലെ കാര്‍ ബോംബ് സ്‌ഫോടനം; രണ്ടു ഭീകരര്‍ പൊള്ളലേറ്റു മരിച്ചു


സൗദി അറേബ്യയിലെ ഖത്തീഫിൽ മിയാസ് ഡിസ്ട്രിക്ടിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനം. രണ്ടു ഭീകരര്‍ സ്‌ഫോടനത്തിൽ പൊള്ളലേറ്റു മരിച്ചു . സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും അവാമിയയിലേക്ക് നീക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. മഗ്‌രിബിനു തൊട്ടുമുമ്പ് ഖത്തീഫ് കപ്പല്‍ സിഗ്നലിനു സമീപമാണ് സംഭവം. ടൊയോട്ട സെക്കോയ കാറിലാണ് സ്‌ഫോടനമുണ്ടായത്. കാറിനുള്ളില്‍ ഇരുവരുടെയും മൃതദേഹങ്ങൾ പാടെ കത്തിക്കരിഞ്ഞ നിലയിലാണ്. സ്‌ഫോടനത്തോടൊപ്പം പ്രദേശത്ത് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌ഫോടനമുണ്ടായ ഉടൻ സ്ഥലത്തുനിന്ന് മൂന്നു ഭീകരർ രക്ഷപ്പെട്ടതായറിയുന്നു. ഇവർക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന മുഹമ്മദ് അല്‍സുവൈമില്‍, ഫാദില്‍ ആലുഹമാദ എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തോടൊപ്പം പ്രദേശത്ത് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മറ്റാർക്കും സ്‌ഫോടനത്തിൽ പരിക്ക് പറ്റിയിട്ടില്ല . ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടില്‍ ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരികയാണ്. പോലിസുകാര്‍ക്കുനേരെ റോക്കറ്റുകളും ഗ്രനേഡുകളും വരെ ഉപയോഗിച്ച സംഭവങ്ങള്‍ ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പും ഈ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം സ്‌ഫോടനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.