വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമറിപ്പോര്‍ട്ട്

kevins murder

കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിന്‍ മുങ്ങിമരിച്ചതാകാമെന്ന പ്രാഥമിക നിഗമനം സ്ഥിരീകരിക്കുന്നതാണ് അന്തിമറിപ്പോര്‍ട്ടും. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല. അഞ്ചു പേര്‍കൂടി പോലീസിന്റെ പിടിയിലായതോടെ ആദ്യഘട്ടത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനായി. കെവിനൊപ്പം ഇറങ്ങിപ്പോന്ന നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേര്‍ക്കാന്‍ ആലോചന നടക്കുന്നുണ്ട്.