കെവിൻ വധം;ഗാന്ധിനഗര്‍ എസ് ഐ നിയമ ലംഘനം നടത്തിയതായി കോടതി

kevins murder

കോട്ടയത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കൊലപാതകമായിരുന്നു കെവിന്റേത്. പരസ്പരം പ്രണയിച്ചാണ് കെവിന്‍ നീനു ചാക്കോയെ വിവാഹം കഴിച്ചത്. എന്നാല്‍ നീനുവിന്റെ വീട്ടുകാര്‍ ബന്ധം ശക്തമായി എതിര്‍ക്കുകയും കെവിനെ തട്ടികൊണ്ട് പോയി മര്‍ദിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഗാന്ധിനഗര്‍ എസ് ഐ നിയമ ലംഘനം നടത്തിയതായി കോടതി കണ്ടെത്തിയത്. നീനുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവായ ചാക്കോ എസ് ഐക്ക് പരാതി നല്‍കിയിരുന്നു. മേല്‍നടപടിയായി നീനുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ എസ് ഐ എം എസ് ഷിബു കേസ് സ്റ്റേഷനില്‍ വെച്ച്‌ ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഈ സംഭവമാണ് അനിഷ്ട സംഭവങ്ങളിലേക്ക് കൊണ്ടെത്തിക്കാനിടയായ സാഹചര്യമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ കേസന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കോടതി പരാമര്‍ശിച്ചു.