Friday, April 19, 2024
HomeInternationalമൊബൈല്‍ ഫോണുകള്‍ താഴെ വീണ് പൊട്ടാതിരിക്കാൻ ഓട്ടോമാറ്റിക്ക് എയർ ബാഗ്

മൊബൈല്‍ ഫോണുകള്‍ താഴെ വീണ് പൊട്ടാതിരിക്കാൻ ഓട്ടോമാറ്റിക്ക് എയർ ബാഗ്

മൊബൈല്‍ ഫോണുകള്‍ താഴെ വീണ് പൊട്ടാതിരിക്കാൻ ഓട്ടോമാറ്റിക്ക് എയർ ബാഗ്. ജര്‍മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സല്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള എയര്‍ബാഗ് നിര്‍മിച്ചു ടെക്ക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജര്‍മനിയിലെ ആലെന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഈ 25കാരന്‍. തന്റെ കൈയ്യില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ താഴെ വീണു കേടായത് മുതല്‍ മൊബൈല്‍ ഫോണ്‍ സംരക്ഷിക്കാനുള്ള എയര്‍ബാഗ് സംവിധാനത്തെക്കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങിയതാണ് ഫിലിപ്പ്. മൊബൈല്‍ താഴെ വീഴുമ്ബോള്‍തന്നെ സെന്‍സര്‍ മുഖേന ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച്‌ നാല് മൂലയിലുള്ള സ്പ്രിങ്ങുകള്‍ പുറത്തേക്ക് വരികയും വീഴ്ചയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ഇതിനെ രക്ഷിക്കുകയും ചെയ്യുന്നു. ബെല്‍ഫോണിന്റെ നാലരുകില്‍ ഒതുങ്ങിയിരിക്കുന്ന ചെറിയ ചിറകു പോലെയുള്ള സംവിധാനം സാധാരണ ഉപയോഗത്തിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല. ഒറ്റനോട്ടത്തില്‍ ഈ ചിറകുകള്‍ കാണാനും കഴിയില്ല. 2018ലെ മെക്കട്രോണിക്‌സ് അവാര്‍ഡ് ഈ കണ്ടുപിടുത്തത്തിലുടെ ഫിലിപ്പിന് ലഭിച്ച്‌ കഴിഞ്ഞു. പുതിയ മൊബൈല്‍ എയര്‍ബാഗിന് പേറ്റന്റ് ഇതിനോടകം തന്നെ ഫിലിപ്പ് കരസ്ഥമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments