Thursday, March 28, 2024
HomeCrimeകൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ 7254100 രൂപ വിലവരുന്ന വിദേശ, ഇന്ത്യന്‍ കറന്‍സി കസ്റ്റംസ് പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ 7254100 രൂപ വിലവരുന്ന വിദേശ, ഇന്ത്യന്‍ കറന്‍സി കസ്റ്റംസ് പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ വന്‍ കറന്‍സി വേട്ട കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി അനധികൃതമായി കറന്‍സി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ 7254100 രൂപ വിലവരുന്ന വിദേശ, ഇന്ത്യന്‍ കറന്‍സികളാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് ഇന്നലെ പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ദുബായിക്ക് യാത്ര ചെയ്ത ഫ്‌ളൈ ദുബായുടെ എഫ് ഇസഡ് 452 നമ്ബര്‍ വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ എത്തിയ കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് (40) , അഷറഫ് (30) എന്നിവരെയാണ് ഇന്ത്യന്‍ , ഇന്ത്യന്‍ കറന്‍സികള്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയത്.
590000 രൂപയുടെ ഇന്ത്യന്‍ കറന്‍സികളും ബാക്കി സൗദി റിയാല്‍, യുഎഇ ദിര്‍ഹം, ഒമാന്‍ റിയാല്‍,കുവൈറ്റ് ദിനാര്‍ എന്നിവയായിരുന്നു അനധികൃതമായി കറന്‍സികള്‍ കടത്തുവാന്‍ ശ്രമിച്ച മുഹമ്മദ്, അഷറഫ് എന്നിവരുടെ ചെക്കിങ് ബാഗേജിലും ഹാന്‍ബാഗേജിലും നിന്നാണ് കണ്ടെത്തിയത് ബാഗേജുകളില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കിയാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദേശകറന്‍സികള്‍ ഒളിപ്പിച്ചിരുന്നത് എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ച്‌ ലോഞ്ചില്‍ എത്തിയപ്പോള്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കസ്റ്റംസിന്റെ പിടിയിലാണ് പരിശോധനയ്ക്ക് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ അഡീഷണല്‍ കമ്മീഷണര്‍മാരായ ഇ വി ശിവരാമന്‍ , റോയ് വര്‍ഗീസ് , സുപ്രണ്ടന്റുമാരായ സി എസ് കൃഷ്ണന്‍ , ജിബി ജോണ്‍ , നന്ദകുമാര്‍ ,നേനി ഡിക്രൂസ് ,ടി പി നന്ദകുമാര്‍ ഓഫിസര്‍മാരായ ജയകുമാര്‍ , ഉമേഷ് കുമാര്‍ സിങ് , ബല്‍ജിന്ദര്‍ സിങ് , ജിബിന്‍ ഭാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

RELATED ARTICLES
- Advertisment -

Most Popular

Recent Comments