Friday, April 19, 2024
HomeNationalഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സാമൂഹ്യ മാദ്ധ്യമ വിദഗ്‌ദ്ധന്‍ ഫിലിപ്പ്.എന്‍.ഹൊവാര്‍ഡാണ് മുന്നറിയിപ്പ് നല്‍കിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ വൈദേശിക ഇടപെടലിനെക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് താന്‍ ഇക്കാര്യം കണ്ടെത്തിയതെന്ന് അമേരിക്കന്‍ സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റി യോഗത്തില്‍ ഫിലിപ്പ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പ്രൊഫഷണല്‍ രീതിയില്‍ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ റഷ്യയുടെ ഇടപെടല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ റഷ്യ അവിഹിത ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ സെനറ്റിലെ അംഗങ്ങള്‍ സംശയം ചോദിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഫിലിപ്പ് തയ്യാറായില്ല. പകരം ഉദാഹരണങ്ങള്‍ നിരത്തി തന്റെ വാദം സമര്‍ത്ഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന മാദ്ധ്യങ്ങളാണ് അമേരിക്കയിലുള്ളത്. വാര്‍ത്തയുടെ ഉറവിടം കൃത്യമായി പരിശോധിക്കുകയും സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ അതേപടി റിപ്പോര്‍ട്ടാക്കുകയും ചെയ്യാതിരിക്കുന്നവരാണ് അമേരിക്കയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ ചില ജനാധിപത്യ രാജ്യങ്ങളിലെ മാദ്ധ്യമങ്ങള്‍ ഈ രീതി പിന്തുടരുന്നില്ല. അമേരിക്കയെ ലക്ഷ്യം വയ്‌ക്കുന്നത് പോലെ തന്നെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ ഇരിക്കുന്ന ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെയും റഷ്യ നോട്ടമിടുന്നുണ്ട്. ഇത്തരം ഇടപെടലുകള്‍ തടയാന്‍ ഈ രാജ്യങ്ങളിലെ മാദ്ധ്യമങ്ങളെ പരിശീലിപ്പിക്കണമെന്നും അദ്ദേഹം സെനറ്റില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments