മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി സീതാറാം യെച്ചൂരി

ആര്‍എസ്എസ് ചിന്താഗതികൾക്കെതിരെ സീതാറാം യെച്ചൂരി

മോദി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയെ പരാമര്‍ശിച്ച് യെച്ചൂരിയുടെ പരിഹാസം. ഏറ്റവും വലിയ ദുരന്തമെന്തെന്ന് വെച്ചാല്‍ മോദ് സര്‍ക്കാര്‍ മാറുന്നില്ല എന്നതാണ്. ‘ടൈറ്റാനിക്കിന്റെ ഡെക്കുകള്‍ മാറ്റിവെക്കുന്നതുപോലെയാണ് മന്ത്രിസഭാ പുനസംഘടന എന്നാണ് യെച്ചൂരിയുടെ ട്വീറ്റ്. നോട്ടുനിരോധനം പരാജയമാണെന്ന റിസര്‍വ് ബാങ്കിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെയാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടനയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ചകളായി നോട്ട് നിരോധനം രാജ്യത്തിന് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് കാണിക്കാന്‍ ട്വിറ്ററില്‍ കേന്ദ്ര മന്ത്രിമാരുടെ മത്സരമായിരുന്നു. ‘നോട്ടുനിരോധനത്തിന്റെ വിജയം മൂലം വ്യാജ ഇടപാടുകളും വലിയ വിവരപരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു. അഴിമതിക്കാര്‍ക്ക് ഒളിക്കാന്‍ ഇടമില്ലാതായി’ എന്നായിരുന്നു കേന്ദ്ര മന്ത്രിമാരുടെ ട്വീറ്റ്. മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം വിജയമാണെന്നു പറയാന്‍ കേന്ദ്രം കൈമാറിയ ട്വീറ്റുകള്‍ തിരിച്ചുംമറിച്ചും ട്വിറ്ററിലിടേണ്ട ഗതിയിലാണ് കേന്ദ്രമന്ത്രിമാരെന്നു പറഞ്ഞുകൊണ്ടാണ് യെച്ചൂരി ഇതിനെ പരിഹസിച്ചത്.