കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മി​തി​ക്കും ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​മാ​യി “ന​വ​കേ​ര​ള’ ഭാ​ഗ്യ​ക്കു​റി

lottery

പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നും, കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മി​തി​ക്കും ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന “ന​വ​കേ​ര​ള’ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് തി​ങ്ക​ളാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും. ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം സ്ത്രീ ​സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​വി​ലെ 10 ന് ​ധ​ന​കാ​ര്യ​മ​ന്ത്രി ടി.​എം.​തോ​മ​സ് ഐ​സ​ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ദ്യ ടി​ക്ക​റ്റ് ന​ല്‍​കും.
ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യി​ലൂ​ടെ പ​ര​മാ​വ​ധി 85 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്.ഈ ​തു​ക പൂ​ര്‍​ണ്ണ​മാ​യും ദു​രി​താ​ശ്വാ​സ, പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​നി​യോ​ഗി​ക്കും. സാ​ധാ​ര​ണ ഭാ​ഗ്യ​ക്കു​റി​യി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വ​ലി​യ സ​മ്മാ​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ​യാ​ണ് ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മാ​ന​ഘ​ട​ന. ഒ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം 90 പേ​ര്‍​ക്ക് ല​ഭി​ക്കും. 5000 രൂ​പ വീ​ത​മു​ള്ള 100800 സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.