Tuesday, April 23, 2024
HomeInternationalസുന്ദരിയായ അറബി പെൺകുട്ടി മലയാളം സംസാരിക്കുന്നു !

സുന്ദരിയായ അറബി പെൺകുട്ടി മലയാളം സംസാരിക്കുന്നു !

ഷഹാന… മലയാളം സംസാരിക്കുന്ന സുന്ദരിയായ അറബി പെൺകുട്ടി പതിനെട്ട് വയസിനോടടുത്ത് പ്രായം. മലയാളത്തിലുള്ള അവളുടെ സംസാരം കൂട്ടുകാരികൾക്കും പരിചയക്കാർക്കും അൽഭുതമാണ്. അറബി മലയാളി എന്നാണ് അവർക്കിടയിൽ അവൾ അറിയപ്പെടുന്നത്. ഹൗസ് ഡ്രൈവറായ ബഷീർക്കായുമായി പിച്ചവെച്ചു നടക്കുന്ന കാലം തൊട്ടുള്ള സഹവാസമാണ് അവളെ മലയാളം പഠിപ്പിച്ചത്. കുഞ്ഞുനാളിൽ അവളെ കൊഞ്ചിച്ചതും ലാളിച്ചതും മലയാളത്തിലായിരുന്നു. മലയാളത്തിലല്ലാതെ അയാൾ ഇതുവരെ അവളോട് സംസാരിച്ചിട്ടില്ല. വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ സന്ദർശനത്തിന് പോയപ്പോൾ ഏതോ അനാഥാലയത്തിൽ നിന്ന് ജോലിക്കായി കൂടെ കൂടിയതാണ് ബഷീർ. സ്വന്തവും ബന്ധവുമൊന്നുമില്ലാത്ത ഒരു അനാഥൻ. ചുരുങ്ങിയ കാലം കൊണ്ട് അറബിക്ക് അവൻ പ്രിയപ്പെട്ടവനായി തീർന്നു.ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അറബിയുടെ കൂടെ ഡ്രൈവറായി ജോലി തുടങ്ങിയിട്ട്. നല്ല മനസിന്റെ ഉടമ ഇത്രയും നാൾ അനാവശ്യമായ ഒരു വാക്ക് പോലും തന്നോട് അയാളോ മക്കളോ പറഞ്ഞിട്ടില്ല. തന്റെ ഭാഗത്തു നിന്നും അത്തരമൊരു പ്രവൃത്തിയും ഉണ്ടായിട്ടുമില്ല.

എന്നാൽ ഇന്ന് എന്താണ് സംഭവിച്ചത്.. കുഞ്ഞുനാൾ മുതൽ ഞാനുമായിട്ട് അടുത്ത് ഇടപഴകുകയും, കാർ കഴുകുമ്പോഴും ചെടികൾ നനക്കുമ്പോഴും എന്നോടു കൂടെ സദാസമയവും കൂട്ടുകുടി പിന്നാലെ നടക്കുകയും, എന്നെ ഉപ്പയെന്നും കഫീലിനെ ബാബയെന്നും വിളിക്കുന്ന എന്റെ കൺമുന്നിൽ വളർന്നു വലുതായ ഷഹാന. അവളെ കൊഞ്ചിക്കുന്നതിലോ അവൾക്കിഷ്ടമുള്ള സാധനങ്ങൾ അവൾ പറയാതെ വാങ്ങി നൽകുന്നതിലോ കഫീലിനോ വീട്ടുകാർക്കോ എതിർപ്പില്ല. സാധാരണ അറബി വീടുകളിലൊന്നും പെൺകുട്ടികളുമായി ഇങ്ങനെ അടുത്ത് ഇടപഴകാൻ ജോലിക്കാരെ അനുവദിക്കാറില്ല. കുഞ്ഞുനാൾ മുതൽ തന്നോടൊപ്പമുള്ള സഹവാസം കൊണ്ടാവാം അവൾ നന്നായിട്ടല്ലെങ്കിലും മലയാളം സംസാരിക്കാൻ പഠിച്ചത്. സ്കൂളിൽ ചേർത്ത ദിവസം മുതൽ ഇതാ ഇന്നുവരെ താനാണ് സ്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും. അവൾക്കും തന്നോടൊപ്പം യാത്ര ചെയ്യാനാണിഷ്ടം. ആ യാത്രയിൽ മുഴുവനും മലയാളത്തിലാവും സംസാരം. ചില സമയത്ത് ഷഹാനയുടെ പെരുമാറ്റവും സംസാരവുമെല്ലാം തന്റെ പ്രിയപ്പെട്ട ഭാര്യ സുൽഫത്തിന്റെ പോലെ തോന്നും. ഷഹാനയുടെ വളർച്ചയിലാണ് ആ മാറ്റങ്ങൾ ബഷീർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സുൽഫത്തിന്റെ അതേ കണ്ണുകൾ. ചുണ്ടുകളും ചിരിയും പല്ലും എല്ലാം അവളുടേതുപോലെ.. ഇപ്പോ.,,, വളർന്നു വളർന്ന് ഒരു ഒത്ത പെണ്ണായിരിക്കുന്നു. കഫീലിന്റെ നാല് ആൺ കുട്ട്യോൾക്കും ഇവളെന്നു വെച്ചാൽ ജീവനാ ആൺ കുട്ട്യോൾക്ക് മാത്രമല്ല കഫീലിനും ഭാര്യക്കും ഒക്കെ അവൾ കഴിഞ്ഞേ മറ്റെന്തുമുള്ളു. ഷഹാനയോട് അവർക്കുള്ള ഇഷ്ടവും സ്നേഹപ്രകടനങ്ങളും കാണുമ്പോൾ അസൂയ തോന്നാറുണ്ട്.. നെഞ്ചിനകത്തൊരു വിങ്ങലുണ്ടാവാറുണ്ട്. വളർച്ചയുടെ ഒരോ ഘട്ടത്തിലും അവളെ തന്നിൽ നിന്നകറ്റാൻ അവർ ശ്രമിച്ചിരുന്നോ എന്ന് തോന്നാതിരുന്നില്ല. കാണുമ്പോഴെല്ലാം ഉപ്പാ സുഖമാണോ എന്ന ചോദ്യവും കളങ്കമില്ലാത്ത ഒരു ചിരിയും പതിവാണ്. പക്ഷേ, ഇന്നത്തെ ആ സംഭവം അതവൾക്ക് ഒട്ടും ഇഷ്ടമായില്ല. അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു കാറിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ അവളുടെ മുഖത്ത് അത് പ്രകടമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments