അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളെ വളർത്തുന്നതിന് നിയന്ത്രണങ്ങൾ ; കേന്ദ്ര ഉത്തരവ് പിൻവലിച്ചു

fish

അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ വ​ള​ര്‍​ത്ത​ല്‍, വി​പ​ണ​നം, പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. മീ​നു​ക​ളെ സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് പി​ന്‍​വ​ലി​ച്ച​ത്.

സാ​ധാ​ര​ണ അ​ക്വേ​റി​യ​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന ക്രൗ​ണ്‍​ഫി​ഷ്, ബ​ട്ട​ര്‍​ഫ്‌​ളൈ ഫി​ഷ്, ഏ​യ്ഞ്ച​ല്‍ ഫി​ഷ് എ​ന്നി​വ​യു​ള്‍​പ്പ​ടെ 158 മ​ത്സ്യ​ങ്ങ​ള്‍​ക്കാ​ണു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഈ ​ഗ​ണ​ത്തി​ല്‍ പെ​ട്ട മീ​നു​ക​ളെ പി​ടി​ക്കാ​നോ, ചി​ല്ലു​ഭ​ര​ണി​ക​ളി​ല്‍ സൂ​ക്ഷി​ക്കാ​നോ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നോ പാ​ടി​ല്ലാ​യി​രു​ന്നു. ഇ​വ​യെ പ്ര​ദ​ര്‍​ശ​ന​മേ​ള​ക​ളി​ല്‍ കൊ​ണ്ടു വ​രു​ന്ന​തു പോ​ലും കു​റ്റ​ക​ര​മാ​ണെ​ന്നാ​ണു ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.