മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാ​ജ് സിം​ഗ് ചൗ​ഹാ​നു നേ​രെ ചെരുപ്പെറിഞ്ഞു

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാ​ജ് സിം​ഗ് ചൗ​ഹാ​നു നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചെ​രി​പ്പും ക​ല്ലും എ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ ചു​ര്‍​ഹ​തി​ല്‍ ജ​ന്‍ ആ​ശി​ര്‍​വാ​ദ് ര​ഥ് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. റാ​ലി​ക്കി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ജ​യ് സിം​ഗാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ലെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. അ​ജ​യ് സിം​ഗി​ന്‍റെ മ​ണ്ഡ​ല​മാ​ണ് ചു​ര്‍​ഹ​ത്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ന്നെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. കോ​ണ്‍​ഗ്ര​സ് ത​ന്‍റെ ര​ക്ത​ത്തി​നു വേ​ണ്ടി ദാ​ഹി​ക്കു​ക​യാ​ണെ​ന്ന് സം​ഭ​വ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി ചൗ​ഹാ​ന്‍ പ്ര​തി​ക​രി​ച്ചു. അ​ജ​യ് സിം​ഗി​നെ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​നു വെ​ല്ലു​വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി, മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു മു​ഖ്യ​മ​ന്ത്രി​യും ഇ​ത്ര ത​രം​താ​ണി​ട്ടി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​ല്ലാം കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.എ​ന്നാ​ല്‍ ക​ല്ലേ​റി​ലും ചെ​രി​പ്പേ​റി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം അ​ജ​യ് സിം​ഗ് നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ചു​ര്‍​ഹ​തി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും അ​ജ​യ് സിം​ഗ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.