Friday, April 19, 2024
HomeKeralaസിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ

സിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ

സിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചു. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റി. സാങ്കേതിക പ്രവര്‍ത്തകരായ വനിതകള്‍ക്കായാണ് ഫെഫ്ക കോര്‍ കമ്മിറ്റി രൂപീകരിച്ചത്.
സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ നടന്നു. ഗാനരചയിതാവ് ജയഗീത അടക്കമുള്ളവരുടെ പിന്തുണയോടെ ഡബ്ബിങ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ കോർഡിനേഷൻ കമ്മിറ്റി അദ്ധ്യക്ഷയായത്. സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മ. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഒൻപത് പേരുടെ കോർകമ്മിറ്റിയും രൂപീകരിച്ചു.ഇപ്പോള്‍ തന്നെ 40 മുതല്‍ 50 വരെ അംഗങ്ങള്‍ സംഘടനയിലുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍, മെയ്ക് അപ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സക്രിപ്റ്റ് എഴുത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments