106-ാമ​ത് അ​യി​രൂ​ർ – ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത​പ​രി​ഷ​ത്ത് ഫെബ്രുവരി 4 മു​ത​ൽ 11 വ​രെ

ചെറുകോൽ ഹിന്ദുമത പരിഷത്‌ ഒരുക്കങ്ങൾ പുർത്തിയായി

106-ാമ​ത് അ​യി​രൂ​ർ – ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത ​പ​രി​ഷ​ത്ത് ഫെബ്രുവരി 4 മു​ത​ൽ 11  വ​രെ പമ്പ  മ​ണ​ൽ​പ്പു​റ​ത്തെ വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ൽ ന​ട​ക്കും. സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കു​ള്ള വി​ദ്യാ​ധി​രാ​ജ ജ്യോ​തി​പ്ര​യാ​ണം ഇന്നു ചട്ടമ്പി​സ്വാ​മി സ​മാ​ധി സ്ഥ​ല​മാ​യ പന്മന ആ​ശ്ര​മ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​മെ​ന്ന് ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 4ന് ഉ​ച്ച​ ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബം​ഗ​ളു​രു സു​ബ്ര​ഹ്മ​ണ്യ ​മ​ഠാ​ധി​പ​തി വി​ദ്യാ​പ്ര​സ​ന്ന​ തീ​ർ​ഥസ്വാ​മി പ​രി​ഷ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ലെ സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ, ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കു​ള്ള ജ്യോ​തി​പ്ര​യാ​ണം, ഛായാ​ചി​ത്രം, പ​താ​ക എ​ന്നി​വ നാ​ലി​നു രാ​വി​ലെ ചെ​റു​കോ​ൽ​പ്പു​ഴ​യി​ലെ​ത്തും. 11ന് ​ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ് പ​താ​ക ഉ​യ​ർ​ത്തും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ നാ​ഗ​ർ​കോ​വി​ൽ ശ്രീ​ധ​ര​സ്വാ​മി​ക​ൾ, സ്വാ​മി ഉ​ദി​ത്ചൈ​ത​ന്യ, ഡോ.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​ജ്ഞാ​പ്ര​വാ​ഹ് ദേ​ശീ​യ സം​യോ​ജ​ക​ൻ ജെ. ​ന​ന്ദ​കു​മാ​ർ, സ്വാ​മി പ്ര​ഭാ​ക​രാ​ന​ന്ദ, ജ​യ​സൂ​ര്യ​ൻ പാ​ല, സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, രാ​ജേ​ഷ് നാ​ദാ​പു​രം, ഹി​ന്ദു​ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ശ​ശി​ക​ല എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​നീ​തി​ശാ​സ്ത്രം ഭാ​ര​തീ​യ ദൃ​ഷ്ടി​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ജി​ല്ലാ ജ​ഡ്ജി ജോ​ണ്‍ കെ. ​ഇ​ല്ലി​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​ന് 2.30ന് ​അ​യ്യ​പ്പ ഭ​ക്ത​സ​മ്മേ​ള​നം കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മ അ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. 9​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്ന് മണിക്ക് ആ​ചാ​ര്യാ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശ്രീ​ക്ഷേ​ത്ര സി​ദ്ധ​ഗി​രി മ​ഠാ​ധി​പ​തി അ​ദൃ​ശ്യ കാ​ട്സി​ദ്ധേ​ശ്വ​ര സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ശ​വാ​ന​ന്ദ​ഭാ​ര​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

10ന് മൂന്ന് മണിക്ക് വ​നി​താ​സ​മ്മേ​ള​നം അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷീ​ഭാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി​നി ദേ​വി ജ്ഞാ​നാ​ഭ​നി​ഷ്ഠ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ര​ഹ്മ​ചാ​രി​ണി ഭ​വ്യാ​മൃ​ത ചൈ​ത​ന്യ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പതിനൊന്നാം തീയതി ​രാ​വി​ലെ 10ന് ​മ​ത​പാ​ഠ​ശാ​ല, ബാ​ല​ഗോ​കു​ലം സ​മ്മേ​ള​നം കെ.​എ​ൻ.​അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​ന​സ​മ്മേ​ള​നം അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. തീ​ർ​ഥ​പാ​ദാ​ശ്ര​മ അ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എ​ൻ. ഗോ​വി​ന്ദാ​ചാ​ര്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ ശ്രീ​വി​ദ്യാ​ധി​രാ​ജ ദ​ർ​ശ​ന പു​ര​സ്കാ​രം ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ​യ്ക്ക് സ​മ​ർ​പ്പി​ക്കും. ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​കു​റു​പ്പി​നെ ആ​ദ​രി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി, അ​നി​രാ​ജ് ഐ​ക്ക​ര, കെ.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ര​വി കു​ന്ന​ക്കാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു