Saturday, April 20, 2024
HomeKeralaകോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇത് സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നമായി മാത്രം കാണാനാകില്ല. അതിനെക്കാള്‍ ഗുരുതരമാണ്. അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ് അധ്യാപകരെ കാണേണ്ടത്, അതാണ് സംസ്‌കാരം.വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വം നല്‍കുന്നവരും ഇത് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തു കാണുന്ന അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍ പതിച്ചതും യാത്രയയപ്പു യോഗം നടക്കുന്നതിനിടെ പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തോടെ എസ്എഫ്‌ഐക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments