Thursday, April 25, 2024
HomeInternationalയെമനില്‍ ചുഴലിക്കാറ്റില്‍പെട്ട് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

യെമനില്‍ ചുഴലിക്കാറ്റില്‍പെട്ട് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

യെമനില്‍ മേകുനു ചുഴലിക്കാറ്റില്‍പെട്ട് കുടുങ്ങിപ്പോയ 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് രക്ഷപ്പെടുത്തിയവരെല്ലാം സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഓപ്പറേഷന്‍ നിസ്‌താര്‍ എന്ന് പേര് നല്‍കിയ ദൗത്യത്തിന് ഐ.എന്‍.എസ് സുകന്യ എന്ന കപ്പലാണ് നാവിക സേന ഉപയോഗിച്ചത്. മേയ് 24നാണ് മേകുനു ചുഴലിക്കാറ്റില്‍പ്പെട്ട് 38 ഇന്ത്യക്കാര്‍ സൊകോത്ര ദ്വീപില്‍ കുടുങ്ങിയത്. രക്ഷപെടുത്തിയ ഇന്ത്യക്കാര്‍ക്ക് ഉടന്‍ വൈദ്യസഹായവും ഭക്ഷണവും വെള്ളവും ടെലിഫോണ്‍ സൗകര്യവും ലഭ്യമാക്കിയെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ഞായറാഴ്ച രാവിലെ സൊകാത്ര ദ്വീപില്‍നിന്ന് പുറപ്പെട്ട കപ്പല്‍ താമസിയാതെ പോര്‍ബന്ദറിലെത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments