Thursday, March 28, 2024
HomeKeralaയു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ അന്വേഷണം വഴിത്തിരിവിലേക്ക്

യു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ അന്വേഷണം വഴിത്തിരിവിലേക്ക്

യു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ അന്വേഷണം വഴിത്തിരിവിലേക്ക് . കൊ​ച്ചി​യി​ൽ യു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ ദി​ലീ​പ്, നാ​ദി​ർ​ഷാ എ​ന്നി​വ​ർ​ക്കൊ​പ്പം കാ​വ്യ മാ​ധ​വ​ന്‍റെ അ​മ്മ​യേ​യും ചോ​ദ്യം ചെ​യ്യും. ചി​ല ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. മൂ​വ​രി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കേ​സി​ൽ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന മാ​ഡം ആ​രാ​ണെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ദി​ലീ​പും നാ​ദി​ർ​ഷായും ചോ​ദ്യ ചെ​യ്യ​ലി​ൽ ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്നാ​ണ് എ​ന്നാ​ണ് വി​വ​രം. പ​ൾ​സ​ർ സു​നി​യു​ടെ ഫോ​ൺ വ​ന്ന വി​വ​രം ദി​ലീ​പി​നോ​ട് വ​ള​രെ വൈ​കി​യാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നാ​ണ് നാ​ദി​ർ​ഷാ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം ത​ന്‍റെ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഒ​ന്നും പ​ൾ​സ​ർ സു​നി എ​ത്തി​യി​ട്ടി​ല്ല. ത​നി​ക്ക് പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ല തു​ട​ങ്ങി​യ നി​ല​പാ​ടാ​ണ് ദി​ലീ​പ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നു ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ കാ​ക്ക​നാ​ട്ടെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ദി​ലീ​പ് നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം “ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര’ ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ സു​നി​ൽ​കു​മാ​ർ എ​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ളും ല​ഭി​ച്ചു.

സു​നി​ൽ കു​മാ​റി​നെ പ​രി​ച​യ​മി​ല്ലെ​ന്ന നാ​ദി​ർ​ഷായു​ടെ മൊ​ഴി​യി​ലും അ​വ്യ​ക്ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ജ​യി​ലി​ൽ നി​ന്ന് സു​നി​ൽ​കു​മാ​ർ നാ​ദി​ർ​ഷായെ മൂ​ന്നു​ത​വ​ണ വി​ളി​ച്ചു​വെ​ന്നു തെ​ളി​വ് ല​ഭി​ച്ചു. ഇ​തി​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. ഒ​രു കോ​ൾ എ​ട്ട് മി​നി​റ്റ് നീ​ണ്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ർ​ണാ​യ​ക ഫോ​ണ്‍ വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. അതേസമയം, ന​ടി​യെ പ്ര​തി പ​ർ​സ​ർ സു​നി വാ​ഹ​ന​ത്തി​ൽ​വ​ച്ച് ശാ​രീ​രി​ക​മാ​യി അ​പ​മാ​നി​ക്കു​ന്ന​തിന്‍റേതെന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങളും പോ​ലീ​സി​നു ല​ഭി​ച്ചെ​ന്നാ​ണു വി​വ​രം.

കേ​സി​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ൽ അ​ന്വേ​ഷ​ണം എ​ത്ര ദി​വ​സം നീ​ളു​മെ​ന്ന് ആ​ർ​ക്കും പ​റ​യാ​നാ​കി​ല്ല. അ​റ​സ്റ്റ് അ​നി​വാ​ര്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ ഉ​ണ്ടാ​കൂ. ഇ​ക്കാ​ര്യം അ​ന്വേ​ഷ​ണം സം​ഘം തീ​രു​മാ​നി​ക്കു​മെ​ന്നും ബെ​ഹ്റ പ​റ​ഞ്ഞു. കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഡി​ജി​പി മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല.

അ​ന്വേ​ഷണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സി​ൽ ഉ​ട​ൻ നിർണായക അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു സൂചന. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് നോ​ർ​ത്ത് സോ​ണ്‍ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments