പതിനാറുകാരനെ പതിനഞ്ച് പേർ പീഡിപ്പിച്ചു

വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

പതിനാറുകാരനെ പതിനഞ്ച് പേർ പീഡിപ്പിച്ചു. മുംബൈ അന്ധേരി സ്വദേശിയായ പതിനാറുകാരനെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ച് പേർ പീഡിപ്പിച്ചത്. പ്രതികളിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിപട്ടികയിൽ പീഡനത്തിനിരയായ കൗമാരക്കാരന്റെ സുഹൃത്തും ഉൾപ്പെടുന്നുണ്ട്. തുടർച്ചയായി പീഡനത്തിന് ഇരയായിട്ടും പ്രതികളിൽ നിന്നുള്ള ഭീഷണിയെ തുടർന്നാണ് ഇക്കാര്യം ആൺകുട്ടി പുറത്തുപറയാൻ മടിച്ചതെന്ന് പോലീസ് അറിയിച്ചു.

2016-ൽ അയൽവാസിയാണ് ആൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഇയാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട അയൽവാസിയുടെ സുഹൃത്തുക്കൾ പല പ്രാവശ്യം വിവിധ സ്ഥലങ്ങളിൽ വെച്ച് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഏറ്റവും ഒടുവിലത്തെ പീഡനസംഭവം നടന്നത്. 15നും 17നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ.

താൻ നിരന്തരം പീഡനത്തിനിരയാകുന്ന കാര്യം ആൺകുട്ടി മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ സുഹൃത്ത് ആൺകുട്ടിയെ ഒരു എൻ.ജി.ഒയിൽ കൊണ്ടുപോയി കൗൻസിലിംഗിന് വിധേയനാക്കി. തുടർന്നു പോലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.