ദാനം കിട്ടിയ ഇന്നോവ കാർ വിറ്റു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് : വരാപ്പുഴ അതിരൂപത അധ്യക്ഷന്‍

joseph kalathiparambil

പ്രളയ ബാധിതര്‍ക്ക് താങ്ങും സമൂഹത്തിന് മാതൃകയും ആവുകയാണ് വരാപ്പുഴ അതിരൂപതാ അധ്യക്ഷന്‍ ഡോ ജോസഫ് കളത്തിപ്പറമ്ബില്‍. തന്റെ വലിയ വാഹനം വിറ്റ് ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുകയാണ് അദ്ദേഹം. ഡോ ജോസഫ് കളത്തിപറമ്ബില്‍ അതിരൂപതാ അധ്യക്ഷനായി എത്തിയപ്പോള്‍ അതിരൂപതാ ദാനമായി കിട്ടിയ ഇന്നോവ കാറാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിറ്റു കിട്ടുന്ന പണം വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍സര്‍വീസ് സൊസൈറ്റിയ്ക്ക് കൈമാറും. അവര്‍ ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. വലിയ വാഹനം വില്‍ക്കുന്നതോടെ മാരുതിയുടെ ചെറിയ കാറിലായിരിക്കും അദ്ദേഹമിനി യാത്ര ചെയ്യുക. ദുരിത ബാധിതരെ സഹായിക്കാന്‍ ആഡംബര തിരുനാളുകളും സദ്യയും ഒഴിവാക്കി പരമാവധി പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറണമെന് വരാപ്പുഴ അതിരൂപത കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് വാഹനം വിറ്റുള്ള പണം കൈമാറാനും രൂപതാധ്യക്ഷന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷത്തില്‍ താഴെയാണ് വാഹനത്തിന്റെ പഴക്കം.