Thursday, March 28, 2024
HomeKeralaസംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഞായറാഴ്ച ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപം കൊള്ളുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയുണ്ട്.ഒക്‌ടോബര്‍ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചില ജില്ലകളില്‍ നാലിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാല് മുതല്‍ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments