Thursday, March 28, 2024
HomeNationalത​ന്‍റെ ജോ​ലി​യ​ല്ല ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ല്‍ ​കരു​ണ്‍ വി​വാ​ദ​ത്തി​ല്‍ കോഹ്‌ലി

ത​ന്‍റെ ജോ​ലി​യ​ല്ല ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ല്‍ ​കരു​ണ്‍ വി​വാ​ദ​ത്തി​ല്‍ കോഹ്‌ലി

വെ​സ്റ്റ്‌ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ല്‍​നി​ന്ന് ക​രു​ണ്‍ നാ​യ​രെ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ത്തി​ല്‍ കൈ​ക​ഴു​കി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി. ടീ​മി​ലേ​ക്ക് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു താ​ന​ല്ലെ​ന്നും സെ​ല​ക്ട​ര്‍​മാ​ര്‍ അ​വ​രു​ടെ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും കോ​ഹ്ലി പ​റ​ഞ്ഞു. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ് ടീ​മി​ല്‍ ക​രു​ണി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ന്നെ​ങ്കി​ലും അ​ഞ്ചു ടെ​സ്റ്റി​ലും അ​വ​സ​രം ന​ല്‍​കാ​തെ പു​റ​ത്തി​രു​ത്തി. അ​ഞ്ചാം ടെ​സ്റ്റി​ല്‍ ടീ​മി​ലേ​ക്കു വി​ളി​യെ​ത്തി​യ ഹ​നു​മ വി​ഹാ​രി​ക്ക് അ​ര​ങ്ങേ​റ്റ​ത്തി​ന് അ​വ​സ​രം ന​ല്‍​കു​ക​യും ചെ​യ്തു. വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ല്‍ ക​രു​ണി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തു​മി​ല്ല. ഇ​തി​നെ​തി​രേ മു​ന്‍ താ​ര​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദം ശ​ക്തി പ്രാ​പി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ (ക​രു​ണി​ന്‍റെ ഒ​ഴി​വാ​ക്ക​ല്‍ സം​ബ​ന്ധി​ച്ച്‌) സെ​ല​ക്ട​ര്‍​മാ​ര്‍ സം​സാ​രി​ച്ച​തി​നാ​ല്‍ ഇ​നി ഞാ​ന്‍ കൂ​ടു​ത​ല്‍ സം​സാ​രി​ക്കാ​നി​ല്ല. സെ​ല​ക്ട​ര്‍​മാ​ര്‍ അ​വ​രു​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​ളി​ക്കാ​ര​നോ​ട് സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ത​ല​വ​ന്‍ സം​സാ​രി​ച്ചു ക​ഴി​ഞ്ഞു. ഒ​രാ​ള്‍ സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ല്‍ വി​ഷ​യം ഇ​വി​ടെ പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല – വി​ന്‍​ഡീ​സി​നെ​തി​രേ ആ​രം​ഭി​ക്കു​ന്ന പ​ര​ന്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട കോ​ഹ്ലി പ​റ​ഞ്ഞു. ക​ളി​ക്കാ​രു​ടെ സെ​ല​ക്ഷ​ന്‍ ത​ന്‍റെ ജോ​ലി​യ​ല്ലെ​ന്നും ഓ​രോ ടീ​മി​ലെ ഓ​രോ അം​ഗ​ങ്ങ​ള്‍​ക്കും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും കോ​ഹ്ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടീ​മി​ല്‍​നി​ന്ന് രോ​ഹി​ത് ശ​ര്‍​മ​യ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളെ മാ​റ്റി​നി​ര്‍​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഏ​ഷ്യാ ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടും രോ​ഹി​ത് ശ​ര്‍​മ​യെ ടെ​സ്റ്റ് ടീ​മി​ലേ​ക്കു മ​ട​ക്കി​വി​ളി​ക്കാ​ത്ത​തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ ക്യാ​പ്റ്റ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യും ഹ​ര്‍​ഭ​ജ​ന്‍ സിം​ഗും രം​ഗ​ത്തെ​ത്തി. ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം എ​ന്താ​ണെ​ന്നും ഇ​വ​ര്‍ ചോ​ദ്യ​മു​ന്ന​യി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments