റാന്നി ഇട്ടിയപ്പാറ ജൂവലറിയിൽ സ്വര്‍ണ്ണവും പണവും മുക്കി;വനിതാ ജീവനക്കാർ നിരീക്ഷണത്തിൽ

gold

ഇട്ടിയപ്പാറയിലെ സ്വർണ്ണക്കടയിൽ നിന്നും വനിതാ ജീവനക്കാര്‍ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന് ആരോപണം. ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നൽകിയതായി കടയുടമ. അന്വേക്ഷണം നടത്തിയ റാന്നി പൊലീസ് ജൂവലറിയിലെ മുന്‍ ജീവനക്കാരായ രണ്ടു സ്ത്രീകളെ പിടികൂടി. ഇപ്പോൾ പ്രതികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഒക്ടോബര്‍ 14ന് സ്വര്‍ണ്ണക്കടയില്‍ നടത്തിയ ഓഡിറ്റില്‍ നാനൂറ് ഗ്രാം സ്വര്‍ണ്ണത്തിന്‍റേയും ഒന്നരലക്ഷം രൂപയുടേയും കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉടമ സിസിടിവി പരിശോധിച്ചപ്പോള്‍ കടയിലെ ഒരു ജീവനക്കാരി മാല എടുക്കുന്നത് കാണുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കുകയും കടയിലെ രണ്ടു ജീവനക്കാരേയും പിരിച്ചു വിടുകയുമായിരുന്നു.കടയിലെ സ്വര്‍ണ്ണചിട്ടി നടത്തിപ്പിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം. രസീതില്‍ എഴുതി നല്‍കുന്ന തുക കടയിലെ ബുക്കില്‍ വരവ് വെക്കാറില്ലായിരുന്നു.പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്ന പ്രതികളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.അതേസമയം ഈ സംഭവത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ചില കള്ള കളികൾ നടക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങൾ .